പന്തളം: തട്ട മാമ്മൂട് കുടമുക്ക് വേലംപറമ്പിൽ 87 വയസുള്ള ശാന്തയ്ക്ക് ഇത് രണ്ടാംജന്മമാണ്.
ജീവിതത്തിനും മരണത്തിനുമിടയിലെ നാലുമണിക്കൂർ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടന്ന വൃദ്ധയെ ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെ നാലിനാണ് ആൾമറ ഇല്ലാത്ത കിണറ്റിൽ ശാന്തയെ കണ്ടെത്തിയത്. ഏകദേശം 30 അടി താഴ്ചയുള്ള കിണറ്റിൽ 15 അടിയോളം വെള്ളമുണ്ടായിരുന്നു. പുലർച്ചെ ശാന്തയെ കാണാതെ മരുമകനും മകളും നടത്തിയ അന്വേഷണത്തിൽ കിണറ്റിനുള്ളിൽ കണ്ടെത്തുകയായിരുന്നു. അർദ്ധരാത്രിയിൽ ശാന്ത കിണറ്റിൽ വീണതാകാമെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്ന് സീനിയർ റെസ്‌ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തിൽ എത്തിയ റെസ്‌ക്യൂ ടീം കിണറ്റിൽ ഇറങ്ങി വല ഉപയോഗിച്ച് ശാന്തയെ രക്ഷപ്പെടുത്തുകയായിരുന്നു. റെസ്‌ക്യൂ ഓഫീസർമാരായ സജാദ്, അഭിലാഷ്, ശ്രീജിത്ത്, ഷൈൻ കുമാർ, സന്തോഷ് അജയകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |