തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റിലുൾപ്പെട്ടവരുടെ പ്രവേശനം പൂർത്തിയായി. ഇന്നലെ വൈകിട്ട് അഞ്ചുവരെയായിരുന്നു പ്രവേശനത്തിനുള്ള സമയം. എത്ര വിദ്യാർത്ഥികൾ പ്രവേശനം നേടിയെന്ന കണക്ക് ഇന്ന് ലഭിക്കും. 2,43,155 പേരാണ് രണ്ടാം അലോട്ട്‌മെന്റിലുൾപ്പെട്ടത്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള രണ്ടാമത്തെ അലോട്ട്‌മെന്റിൽ ഇടം നേടിയവരും പ്രവേശനം പൂർത്തിയാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |