തൃശൂർ: വ്യക്തി, പരിസര ശുചിത്വം ഉൾപ്പെടെ പഠിപ്പിച്ച് സ്കൂൾ കുട്ടികളെ മാതൃകാ പൗരന്മാരായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'പാഠം ഒന്ന്, നല്ലപാഠം" പരിപാടി അദ്ധ്യയന വർഷം മുഴുവൻ തുടരണമെന്ന് വിദഗ്ദ്ധർ. നിലവിൽ ജൂൺ രണ്ടിനും 13നും മദ്ധ്യേയുള്ള പത്ത് പ്രവൃത്തി ദിനങ്ങളിൽ മാത്രമാണ് ഹൈസ്‌കൂൾ തലംവരെ ക്ളാസ്. ഇത് അദ്ധ്യയന വർഷാരംഭത്തിൽ മാത്രം പഠിപ്പിച്ച് അവസാനിപ്പിക്കേണ്ടതല്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
സിലബസിൽ ഉൾപ്പെടുത്തി പഠിപ്പിക്കണമെന്ന ആവശ്യവുമുണ്ട്. ഇതിന് വിദേശരാജ്യങ്ങളുടെ മാതൃകയും പിന്തുടരാം. ഫിൻലൻഡ്, സ്വീഡൻ, നോർവേ, ജർമ്മനി, ഓസ്ട്രേലിയ, ഗ്രീസ്, നെതർലൻഡ്‌സ്, യു.കെ, ഫ്രാൻസ്, കാനഡ, സ്‌പെയിൻ, ജപ്പാൻ, സൗത്ത് കൊറിയ, സിംഗപ്പൂർ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ സിലബസിൽ ഉൾപ്പെടുത്തി നല്ല പാഠം പകരുന്നുണ്ട്.
സ്വീഡൻ, നോർവേ, ഡെൻമാർക്ക്, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ മതപരമായ കാര്യങ്ങളോടൊപ്പം മതേതര കാഴ്ചപ്പാടുകൾക്കും പ്രാധാന്യമുണ്ട്. ഫിൻലൻഡ്, ജർമ്മനി, ഓസ്ട്രേലിയ, ഫ്രാൻസ്, യു.കെ, കാനഡ എന്നിവിടങ്ങളിൽ മതേതര കാഴ്ചപ്പാടോടെയാണ് 'ജീവിത പാഠം' പകരുന്നത്.
നല്ല മാതൃകകൾ
തത്വശാസ്ത്രം, മനുഷ്യാവകാശം, ലോജിക്, അനുകമ്പ, സന്മാർഗപാഠം എന്നിവ ജീവിത വീക്ഷണം (ഇ.ടി) എന്ന പേരിൽ ഫിൻലൻഡിൽ മതപരമായ ഉള്ളടക്കമില്ലാതെ പഠിപ്പിക്കുന്നു. പി.എച്ച്.എസ്.ഇ (പേഴ്സണൽ, സോഷ്യൽ, ഹെൽത്ത് ആൻഡ് എക്കണോമിക്‌സ് എഡ്യൂക്കേഷൻ) പഠനം ബ്രിട്ടനിലുണ്ട്. പൗരത്വം, ഏകത, ഉത്തരവാദിത്വം, മനുഷ്യാവകാശം തുടങ്ങിയവയും പഠിപ്പിക്കുന്നു. സീ എന്ന പേരിൽ (സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഇൻ എത്തിക്‌സ്) ഓസ്ട്രേലിയയിൽ നല്ല പാഠം പകരുന്നു.
ആരോഗ്യം-വ്യായാമം
ഡിജിറ്റൽ അച്ചടക്കം
ട്രാഫിക് നിയമം, വ്യക്തി-പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്‌കൂൾ സൗന്ദര്യവത്കരണം, ആരോഗ്യവും വ്യായാമവും, ഡിജിറ്റൽ അച്ചടക്കം തുടങ്ങിയ ക്ലാസുകൾ സംസ്ഥാനത്ത് ഇതിനകം നൽകി.
ഇന്ന് പൊതുമുതൽ സംരക്ഷണത്തെക്കുറിച്ചും നാളെ എലമെന്ററി ക്ലാസുകളിൽ പരസ്പര സഹകരണത്തെക്കുറിച്ചുമാണ് ക്ലാസ്. വൈകാരിക നിയന്ത്രണം, ആന്റി റാഗിംഗ് ക്ലാസാണ് ഹൈസ്‌കൂളിൽ.
''ഇതിനൊരു തുടർച്ച വേണം. അതിനായി സിലബസിൽ ഉൾപ്പെടുത്തി തന്നെ നല്ല പാഠങ്ങൾ തുടരണം
-എം.സി. രാജിലൻ,
ദേശീയ ട്രെയിനർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |