നാല് വർഷ ബിരുദം (FYUGP)
കേരളസർവകലാശാല അഫിലിയേറ്റ് ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി/ഐ.എച്ച്.ആർ.ഡി കോളേജുകളിലെ 2025-26 അദ്ധ്യയന വർഷത്തിലെ നാലുവർഷ (3+1) ബിരുദ കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 15വരെ ഓൺലൈനായി
അപേക്ഷിക്കാം. വെബ്സൈറ്റ് (https://admissions.keralauniversity.ac.in/fyugp2025).
മൂന്ന് വർഷ ബിരുദം
പ്രവേശനം നേടി മൂന്നാം വർഷം കോഴ്‌സ് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് എക്സിറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. മേജർ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ 3 വർഷ ബിരുദം ലഭിക്കുന്നതാണ്.
നാലുവർഷബിരുദം (ഓണേഴ്സ്)
നാല് വർഷം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഓണേഴ്സ് ബിരുദം ലഭിക്കുന്നതാണ്. ഗവേഷണ മേഖലയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 4-year UG Degree (Honors with Research) തിരഞ്ഞെടുക്കാവുന്നതാണ്. കേരളസർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 900/- (SC/ST വിഭാഗത്തിന് 500/- ) രൂപയാണ് (https://admissions.keralauniversity.ac.in/fyugp). ഹെൽപ്പ്ലൈൻ നമ്പർ : 8281883052
ഒന്നാം വർഷ ബിരുദാനന്തര ബിരുദം
കേരളസർവകലാശാല അഫിലിയേറ്റ് ഗവൺമെന്റ്/ എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി/ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ 57 ൽപ്പരം
ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 20 വരെ
അപേക്ഷിക്കാവുന്നതാണ്. (https://admissions.keralauniversity.ac.in/pg2025) സന്ദർശിക്കുക.
പരീക്ഷാഫലം
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്‍സി ഫിസിക്സ് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്
exams.keralauniversity.ac.in മുഖേന 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.keralauniversity.ac.in.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് &ലിറ്ററേച്ചർ & എംഎസ്‍സി ബയോടെക്നോളജി (മേഴ്സിചാൻസ്)
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് exams.keralauniversity.ac.in 19 വരെ അപേക്ഷിക്കാം.വെബ്സൈറ്റ് www.keralauniversity.ac.in.
പ്രാക്ടിക്കൽ/ഇന്റേൺഷിപ്പ് വൈവവോസി
മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്‍സി കൗൺസിലിംഗ് സൈക്കോളജി പരീക്ഷ പ്രാക്ടിക്കൽ 20 ന് പ്രസ്തുത കോളേജിൽ നടക്കും. www.keralauniversity.ac.in.
ടൈംടേബിൾ
കേരളസർവകലാശാല 2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിവോക് ട്രാവൽ & ടൂറിസം (357) ഓൺ ജോബ് ട്രെയിനിംഗ് പരീക്ഷയുടെ പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് www.keralauniversity.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |