തിരുവനന്തപുരം: വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി 21വരെ നീട്ടി. നേരിട്ട് രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനം ലഭിക്കും. രണ്ട് വർഷം കൊണ്ട് ഡിപ്ലോമ പഠനം പൂർത്തിയാക്കാം. www.polyadmission.org/wp വെബ്സൈറ്റ്. അപേക്ഷകർ www.polyadmission.org/wp മുഖേന 400 രൂപ ഓൺലൈനായി അടച്ച് One Time Registration പൂർത്തിയാക്കിയതിനു ശേഷം അപേക്ഷിക്കണം. സർക്കാർ/എയിഡഡ്/സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും,എയ്ഡഡ്/ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്കും ലിങ്കുകൾ വഴി അപേക്ഷ നൽകണം. ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കുന്നവർക്കും One-Time Registration ഒരു പ്രാവശ്യം ചെയ്താൽ മതിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |