കൊച്ചി: നടൻ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ പിതാവും മട്ടാഞ്ചേരി സ്റ്റാർജംഗ്ഷൻ ഗിരിധർ ഐ ക്ലിനിക്കിനു സമീപം പായാട്ടുപറമ്പ് വീട്ടിൽ പരേതരായ സുലൈമാൻ സാഹിബിന്റെയും ആമിനയുടെയും മകനുമായ പി.എസ്.അബു (90) നിര്യാതനായി. കബറടക്കം കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ നടത്തി. ഭാര്യ: പരേതയായ നബീസ. മറ്റ് മക്കൾ: അസീസ് (ബിസിനസ്),റസിയ (തിരുവല്ല),സൗജത്ത് (എറണാകുളം). മറ്റ് മരുമക്കൾ: സലീം (ബിസിനസ്, തിരുവല്ല),സൈനുദ്ദീൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, ദുബായ്),ജമീസ് അസീസ്(ഇടപ്പള്ളി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |