തിരുവനന്തപുരം: സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ഉൾപ്പെടെ 15 ഐ.എഫ്.എസ് ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം.
വനംവകുപ്പ് വിജിലൻസ് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എ.പി.സി.സി.എഫ്) ഡോ.എൽ.ചന്ദ്രശേഖറിനും കേരള വനംവികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി) എം.ഡി ജോർജി പി.മാത്തച്ചനും സ്ഥാനക്കയറ്റം നൽകി.
ഡോ.എൽ.ചന്ദ്രശേഖറെ ഫോറസ്റ്റ് മാനേജ്മെന്റിന്റെ പൂർണ ചുമതലയുള്ള പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായാണ് നിയമിച്ചത്. ജോർജി പി.മാത്തച്ചൻ വിജിലൻസ് എ.പി.സി.സി.എഫാകും. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ (റിസർച്ച് സൗത്ത്, തിരുവനന്തപുരം), രാജു കെ.ഫ്രാൻസിസാണ് കെ.എഫ്.ഡി.സി പുതിയ എം.ഡി.
വനം മേധാവിയായി ചുമതലയേറ്റ രാജേഷ് രവീന്ദ്രൻ വഹിച്ചിരുന്ന പദവിയിലേക്കാണ് ചന്ദ്രശേഖറിന്റെ നിയമനം. സുഗന്ധഗിരി മരംമുറിക്കേസ് അടക്കമുള്ള ഒട്ടേറെ വിവാദ സംഭവങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
സ്ഥലംമാറി എത്തിയ മറ്റ് ഉദ്യോഗസ്ഥർ
പി.കെ.ജയകുമാർ ശർമ്മ (ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ- വർക്കിംഗ് പ്ലാൻ, കൊല്ലം), എസ്.ജയശങ്കർ (വാളയാർ ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ), എൻ.രാജേഷ് (റാന്നി ഡി.എഫ്.ഒ), രവികുമാർ മീന (പാലക്കാട് ഡി.എഫ്.ഒ), കെ.ജെ.മാർട്ടിൻ ലോവൽ (തൃശൂർ ഡി.എഫ്.ഒ), ജി.ഹരികൃഷ്ണൻ നായർ (ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, സൈലന്റ് വാലി), ജോസഫ് തോമസ് (ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, റിസർച്ച് നോർത്ത്, തൃശൂർ), നിതീഷ് കുമാർ (ഡെപ്യൂട്ടി ഡയറക്ടർ, പറമ്പിക്കുളം കടുവ സങ്കേതം), ആർ.സന്തോഷ് കുമാർ (വയനാട് ഡി.എഫ്.ഒ), പ്രഫുൽ അഗർവാൾ (കോട്ടയം ഡി.എഫ്.ഒ), കെ.ആർ.സൂരജ് ബെൻ (കോതമംഗലം ഡി.എഫ്.ഒ), പി.യു.സാജു (ഡെപ്യൂട്ടി ഡയറക്ടർ, പെരിയാർ കടുവ സങ്കേതം, ഈസ്റ്റ് തേക്കടി), ആർ.സുജിത്ത് (ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, റിസർച്ച് സൗത്ത്, തിരുവനന്തപുരം), സാജു വർഗീസ് (മൂന്നാർ ഡി.എഫ്.ഒ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |