പാവറട്ടി : ഖത്തറിൽ നിന്ന് കെനിയയിലേക്കുള്ള വിനോദയാത്രയ്ക്കിടെ ബസ് അപകടത്തിൽപ്പെട്ട് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹം വെള്ളിയാഴ്ചയോടെ നാട്ടിലെത്തിച്ചേക്കും. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലിൽ മക്കാരിന്റെ മകൾ ജസ്‌ന (29), ജസ്‌നയുടെ ഒന്നരവയസുള്ള മകൾ റൂഹി മെഹറിൻ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും സംസ്‌കാരം മൂവാറ്റുപുഴയിൽ നടത്തിയേക്കുമെന്നാണ് വിവരം. വെങ്കിടങ്ങ് തൊയക്കാവ് കോടമുക്ക് മാടക്കായിൽ ഹനീഫയുടെ മകൻ മുഹമ്മദിന്റെ ഭാര്യയാണ് ജെസ്‌ന. അപടകടത്തിൽ രക്ഷപ്പെട്ട മുഹമ്മദ്, ഭാര്യയും മകളും മരിച്ചത് അറിഞ്ഞിട്ടില്ല. പരിക്കേറ്റ മുഹമ്മദിനെയും നാട്ടിലെത്തിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |