തിരുവനന്തപുരം: പോളിംഗ് ബൂത്തുകളിൽ മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക ഹോൾഡറുകളൊരുക്കാൻ സർക്കാർ നിർദ്ദേശിച്ചു. വോട്ട് ചെയ്യാനെത്തുന്നവർക്ക് മൊബൈൽ ഫോണുമായി പോളിംഗ് ബൂത്തിനുള്ളിൽ കയറാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യവസ്ഥ വെച്ചതോടെയാണിത്. ജില്ലാകളക്ടർ ഇതിനായി അടിയന്തിര ക്വട്ടേഷൻ ക്ഷണിച്ചു.19നാണ് വോട്ടെടുപ്പ്. 263 പോളിംഗ് ബൂത്തുകളിലായി 300മൊബൈൽ ഹോൾഡറുകളൊരുക്കാനാണ് ക്വട്ടേഷൻ. ക്യാൻവാസിലോ,തുണിയിലോ നിർമ്മിച്ച് പോളിംഗ് ബൂത്തിന് മുന്നിൽ ഹോൾഡറുകൾ തൂക്കിയിടും. പത്തുഫോണുകൾ വരെ ഇതിൽ സൂക്ഷിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |