കോഴിക്കോട്: ചേവായൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും സാമൂഹിക -സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പി.ടി ജനാർദ്ദനന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ചേവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടന്നു. പാറോപ്പടി ചോലപ്പുറത്ത് യു.പി സ്‌കൂളിൽ കെ.പി.സി.സി മെമ്പർ അഡ്വ. വിദ്യാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിനീഷ് കുമാർ. പി. വി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഷെറിൽ ബാബു, കണ്ടിയിൽ ഗംഗാധരൻ, എം.പി വാസുദേവൻ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത, ശ്രീനിവാസൻ മാങ്ങാട്ട്, ടി.കെ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.വി സുനീഷ് സ്വാഗതവും ജനറൽ സെക്രട്ടറി സ്വപ്ന മനോജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |