തലശ്ശേരി : കപ്പലപകടം വടകര മണ്ഡലത്തിലെ തീരദേശ മേഖലയിൽ ദുരിതാശ്വാസ നടപടികൾ ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി
മുഖ്യ മന്ത്രിക്ക് കത്ത് നൽകി.അറബിക്കടലിൽ തുടർച്ചയായി ഉണ്ടായ കപ്പലപകടങ്ങൾ തീരദേശ മേഖലയിലും മത്സ്യലത്താഴിലാളി സമൂഹത്തിനും ഏറെ ആശങ്കയും പ്രയാസങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ബേപ്പൂർ തീരത്തു നിന്ന് 88 നോട്ടിക്കൽ മൈലും കണ്ണൂർ അഴീക്കലിൽ നിന്ന് 44 നോ
ട്ടിക്കൽ മൈലും അകലെയായി ഉണ്ടായ കപ്പലപകടം വടകര മണ്ഡലത്തിലെ തലശ്ശേരി മുതൽ എലത്തൂർ വരെയുള്ള തീരപ്രദേശത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കപ്പൽ അപകടത്തെ തുടർന്നുണ്ടായ പരിസ്ഥിതി മലിനീകരണ ഭീഷണി തീരപ്രദേശത്തെ മത്സ്യബന്ധനത്തെയും
വില്പനയെയും ബാധിച്ചത് തീരദേശവാസികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ട്രോളിംഗ് നിരോധനത്തോടൊപ്പം ഈ പ്രതിസന്ധിയും കൂടി ആയതോടെ തീരപ്രദേശത്ത് താമസിക്കുന്നവർ പട്ടിണിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തീരദേശവാസികൾക്ക് പരമാവധി ദുരിതാശ്വാസ സഹായം ലഭിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി നടപ്പാക്കണലമന്നാവശ്യപ്പട്ടാണ് മുഖ്യമന്ത്രിക്ക് എം.പി കത്ത് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |