മലപ്പുറം : സംസ്ഥാനത്തെ സർക്കാർ എച്ച്.എസ്.എസ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും താൽകാലിക അദ്ധ്യാപക ഒഴിവിലേക്കു സംവരണ മാനദണ്ഡം പാലിക്കാതെയാണ്നി യമനം നടത്തിയതെന്നും ഇത് പുനഃപരിശോധിച്ച് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമുള്ള 1: 1 അനുപാതത്തിൽ നിയമനം നടത്തണമെന്നും എം.വി.എസ്.എസ് സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. പല സ്‌കൂളുകളിലും മാനദണ്ഡം മറികടന്നാണ് ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകിയതെന്നും അത് നിമിത്തം പട്ടികജാതിയിൽ പെട്ട അപേക്ഷകർ ഉണ്ടായിട്ടു പോലും അവരെ പരിഗണിക്കാതെ സംവരണം ആട്ടി മറിച്ചെന്നും
എം വി എസ് എസ് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് രവീന്ദ്രൻ കണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. സേതുമാധവൻ, പ്രൊഫ. ഹരിദാസൻ, വേണുഗോപാൽ, ദാമോദരൻ എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |