പത്തനംതിട്ട : തദ്ദേശിയ മത്സ്യ വിത്തുൽപാദനവുമായി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സ്. പണ്ട് ജലാശയങ്ങളിൽ ധാരാളമായി ഉണ്ടായിരുന്ന വരാൽ, കല്ലേമുട്ടി, നാടൻ മുഷി , മഞ്ഞക്കൂരി എന്നിവയാണ് വിത്തുൽപാദനത്തിനായി ഫിഷറീസ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇടുക്കിയിലെ പൊതുജലാശയങ്ങളിൽ നിന്നാണ് മുട്ട ശേഖരിക്കുക. ഓരോ ടാങ്കുകളിലായാണ് മുട്ടവിരിയിച്ചെടുക്കുക. ഒരുമാസത്തിനുള്ളിൽ എല്ലാ മുട്ടയും വിരിയും. എന്നാൽ പ്രത്യേക കാലാവസ്ഥയിലാണ് മുട്ടകൾ വിരിയുക. വരാലിന് മേയ് , നവംബർ മാസങ്ങളിലും നാടൻ മുഷിക്ക് ജൂൺ, ജൂലായ് മാസങ്ങളിലും മഞ്ഞക്കൂരിക്ക് മേയ് - ജൂൺ മാസങ്ങളിലുമാണ് മുട്ട വിരിയുക. കല്ലേമുട്ടി ഓരോ മാസം കൂടുതോറും മുട്ടവിരിയും. നിരവധിയാളുകളാണ് തദ്ദേശീയ മത്സ്യത്തിന് ആവശ്യക്കാരായുള്ളത്. ഹാച്ചറി ആക്ഷൻ പ്ലാൻ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഒരു മത്സ്യത്തിന് നാല് മുതൽ പത്ത് രൂപ വരെ നിരക്കിലാണ് വിതരണം നടത്തുന്നത്.
വിതരണം നടത്തിയ മത്സ്യകുഞ്ഞുങ്ങൾ
2023 - 24 ൽ : 55000
2024 - 25 ൽ : 45000
മത്സ്യകുഞ്ഞിന്റെ വില
നാടൻ മുഷി : ആറ് രൂപ
വരാൽ : ആറ് മുതൽ 10 രൂപ
കല്ലേമുട്ടി : നാല് മുതൽ എട്ട് രൂപ
മഞ്ഞക്കൂരി : നാല് മുതൽ ആറ് രൂപ
നിരവധി പേർ തദ്ദേശീയ മത്സ്യകുഞ്ഞുങ്ങൾക്കായി സമീപിക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിലായതിനാൽ കുറവാണ് ഇവിടെ കൃഷി ചെയ്യുന്നത്.
ഡോ.ജൂഡിൻ ജോൺ ചാക്കോ
അസി.ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |