തിരുവനന്തപുരം: സ്കൂട്ടർ യാത്രികനെ ഹെൽമെറ്റ് കൊണ്ട് മർദ്ദിച്ച സംഭവത്തിൽ പ്രതിയെ കരമന പൊലീസ് പിടികൂടി. കരമന പൊലീസ് സ്റ്റേഷൻ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട മണക്കാട് വില്ലേജിലെ നെടുങ്കാട് വാർഡിൽ തളിയൽ TC 50/1545(1) TRWA -122 നടുവിളാകത്ത് വീട്ടിൽ ആഷിഖ് എന്ന മനുവി (29)നെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. 12ന് രാത്രി 8.45നാണ് സംഭവം. കരമന ആണ്ടിയിറക്കം ഭാഗത്തുവച്ച് മദ്യലഹരിയിൽ സ്കൂട്ടറിൽ വരികയായിരുന്ന പ്രതി, മറ്രൊരു സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടു.ചോദ്യം ചെയ്ത ഇയാളെ തടഞ്ഞുനിറുത്തി അസഭ്യം വിളിച്ചു.തുടർന്ന് കൈ കൊണ്ട് നെഞ്ചിലും ഇടത് ഷോൾഡറിലും മാറി മാറി ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.ഇതുകൂടാതെ സമീപത്തെ ഗേറ്റിനോട് ചേർത്തുനിറുത്തി ഹെൽമെറ്റ് കൊണ്ട് ഇടത് കണ്ണിലടിച്ച് മുറിവേൽപ്പിച്ചു. തുടർന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു.പരിക്കേറ്റ യാത്രികൻ ആശുപത്രിയിൽ ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകി. തുടർന്ന് സി.സിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കരമന സി.ഐ അനൂപ്,എസ്.ഐ സന്ദീപ്,എസ്.ഐ അജിത്ത്കുമാർ,സി.പി.ഒ ഹിരൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സമാനമായ മറ്റ് പല കേസുകളും കരമന സ്റ്റേഷനിൽ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |