പുനലൂർ: പുനലൂർ നഗരസഭയിലെ കലങ്ങുംമുകൾ വാർഡിൽ പുതുതായി പ്രവർത്തനം ആരംഭിച്ച 64-ാം നമ്പർ അങ്കണവാടിക്ക് ആവശ്യമായ മുഴുവൻ സാധനസാമഗ്രികളും നൽകി പുനലൂർ ഇന്റർനാഷണൽ ലയൺസ് ക്ലബ്. മറ്റൊരു വാർഡിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ അടച്ചുപൂട്ടിയ അങ്കണവാടിയാണ് ഇപ്പോൾ കലങ്ങുംമുകൾ വാർഡിൽ പുതിയതായി ആരംഭിച്ചത്. കുട്ടികൾക്ക് ആവശ്യമായ കസേരകൾ, പാത്രങ്ങൾ, മറ്റ് പഠനോപകരണങ്ങൾ തുടങ്ങി എല്ലാ സാധനസാമഗ്രികളും ക്ലബ്ബ് അങ്കണവാടിക്ക് കൈമാറി. ലയൺസ് ക്ലബ് പ്രസിഡന്റ് പി.ബി. വേണുവിൽ നിന്ന് വാർഡ് കൗൺസിലർ ജി. ജയപ്രകാശ് അങ്കണവാടി ജീവനക്കാരായ രേഖ, സജിന ബീവി എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി.ക്ലബ് സെക്രട്ടറി പി.സി. കുര്യാക്കോസ്, എസ്. നൗഷാറുദ്ദീൻ, ബിനു, അനീഷ് കുമാർ, മഞ്ജു, പി. പ്രകാശ് കുമാർ, കരിക്കത്തിൽ കെ.സരസമ്മ, മിഥുൻ ജോസഫ് ജോർജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |