ന്യൂഡൽഹി : രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേശാണ് അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട്. വിശ്വാസ് കുമാർ അപകത്തിൽ നിന്ന് രക്ഷപ്പെട്ട് നടന്നു വരുന്ന വീഡിയോ പുറത്തുവന്നു.. വെളുത്ത ടീഷർട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാർ ഇടതു കൈയിൽ മൊബൈൽ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്നത് വീഡിയോയിൽ കാണാം. നാട്ടുകാർ ഉടൻ തന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
અવિશ્વસનીય પરંતુ સત્ય!
અમદાવાદ પ્લેન ક્રેશમાં ચમત્કારિક રીતે બચેલા રમેશ વિશ્વાસનો વધુ એક વિડિઓ સામે આવ્યો.
દુર્ઘટના થયા પછી હાથમાં ફોન સાથે ચાલીને બહાર નીકળ્યો રમેશ વિશ્વાસ. #AhmedabadPlaneCrash pic.twitter.com/94WDepkKjn— Sagar Patoliya (@kathiyawadiii) June 16, 2025
വിമാനത്തിൽ 11 A സീറ്റിലായിരുന്നു വിശ്വാസ് കുമാർ യാത്ര ചെയ്തത്. അപകടമുണ്ടായപ്പോൾ എമർജൻസി എക്സിറ്റ് വഴിയാണ് യുവാവ് രക്ഷപ്പെട്ടത്. രക്ഷാപ്രവർത്തകരുടെ ഇടയിലേക്ക് നടന്നെത്തിയ വിശ്വാസിന്റെ മുഖത്തും കാലിലും നെഞ്ചിലും ഉൾപ്പെടെ പരിക്കേറ്റിരുന്നു. അഹമ്മദാബാദ് അസാർവയിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കൻഡിനുള്ളിലാണ് അപകടം സംഭവിച്ചതെന്നായിരുന്നു വിശ്വാസ് കുമാറിന്റെ പ്രതികരണം.
വിശ്വാസ് കുമാർ സഹോദരനായ അജയ്‌കുമാർ രമേഷിനൊപ്പമാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നത്. കുടുംബാംഗങ്ങളെ സന്ദർശിക്കാനാണ് ഇരുവരും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തിയത്. തിരികെ ബ്രിട്ടനിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. 20 വർഷമായി വിശ്വാസ് കുടുംബത്തോടൊപ്പം ലണ്ടനിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |