കൊല്ലം: എസ്.എൻ.ഡി.പി യോഗം മൺറോത്തുരുത്ത് 705-ാം നമ്പർ മൺറോ സെൻട്രൽ ശാഖയിൽ മികവിന് ആദരവും, കാരുണ്യ ധനസഹായ വിതരണവും കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. നീരാവിൽ എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഷാജി പുളിനിന്ന വയലിൽ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി ധനസഹായ വിതരണം നിർവഹിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ശ്രീലത ഗുരുപ്രസാദ് സമ്മാന വിതരണം നടത്തി. പഞ്ചായത്ത് പ്രതിനിധി വി.സജീവ്, കൗൺസിലർ പ്രിൻസ് സത്യൻ, യൂണിയൻ പ്രതിനിധി അഡ്വ. ഗുരുപ്രസാദ്, കമ്മിറ്റി അംഗങ്ങളായ അജീഷ്, സുനിതരൻ, ദിനേശൻ, ഗോപാലകൃഷ്ണൻ, അനിൽകുമാർ, അജയൻ, പ്രകാശ് എന്നിവർ നേതൃത്വം നൽകി. ശാഖ സെക്രട്ടറി ശിശുപാലൻ സ്വാഗതവും ശഖാവൈസ് പ്രസഡന്റ് അജിതാ പ്രകാശ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |