കൊച്ചി: സർക്കാരിന്റെ സ്‌കൂൾ പ്രവൃത്തി സമയക്രമത്തിലെ മാറ്റത്തിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം ജില്ലയിലെ അദ്ധ്യാപകർ വിദ്യാലയങ്ങളിൽ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. ജില്ലാതല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് നിർവഹിച്ചു. കൃത്യമായ പഠനങ്ങളോ കൂടിയാലോചനകളോ ഇല്ലാതെ പൊതുവിദ്യഭാസ വകുപ്പ് എടുക്കുന്ന തീരുമാനങ്ങൾ ഈ മേഖലയെ കലുഷിതമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് തോമസ് പീറ്റർ അദ്ധ്യക്ഷനായി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ രഞ്ജിത്ത് മാത്യു, അജിമോൻ പൗലോസ്, ജില്ലാ സെക്രട്ടറി ബിജു കുര്യൻ, ട്രഷറർ ഷിബി ശങ്കർ, എൻ.വി. ജിബിൻ,ജൂലിയാമ്മ മാത്യു, ഷിറാജ്. എൻ.എസ്, എം.ജി. പ്രസാദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |