കാഞ്ഞങ്ങാട്: കാഞ്ഞിരപ്പൊയിൽ ഗവ.ഹൈസ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണയോഗം ഹൊസദുർഗ്സബ് ഇൻസ്‌പെക്ടർ കെ.വി.ജിതിൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ച ഹൊസ് ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ എസ്.പി.സി കോർഡിനേറ്റർ, ഹെഡ്മിസ്ട്രസ്, വിദ്യാലയത്തിന്റെ എസ്.പി.സി കോർഡിനേറ്റർ , പി.ടി.എ പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സമീപപ്രദേശങ്ങളിലെ ഓട്ടോഡ്രൈവർമാർ, കച്ചവട പ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രമുഖർ, പി.ടി.എ പ്രതിനിധികൾ , വിദ്യാർത്ഥികൾ എന്നിവരടങ്ങുന്നസ്‌കൂൾ പ്രൊട്ടക്ഷൻ കമ്മറ്റി രൂപീകരിച്ചു. പി.ടി.എ പ്രസിഡന്റ് വിജേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ്‌മെമ്പർ ഷൈലജ, എസ്.എംസി. ചെയർമാൻ പ്രദീപൻ, മദർ പി.ടി.എ പ്രസിഡന്റ്് ശ്യാമ, ഹൊസ്ദുർഗ് സീനിയർ പൊലീസ് ഓഫീസർ കെ.രാകേഷ് , സീനിയർ അസിസ്റ്റന്റും എസ്.പി.സി കോർഡിനേറ്ററുമായ എസ്.നീരജ്, രാജൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീകല സ്വാഗതവും സ്റ്റാഫ്‌സെക്രട്ടറി അനിത കുമാരി നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |