ആലപ്പുഴ :കുട്ടനാട്ടിലെ കൈനകരി, ചമ്പക്കുളം, വെളിയനാട് ഉൾപ്പെടെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ നിന്ന് വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ജില്ലാ കളക്ടർക്ക് കത്ത് നൽകി. വീടുകളിലേക്ക് വെള്ളം കയറിയത് മൂലം വെള്ളപ്പൊക്കം
ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ ആവശ്യത്തിന് ദുരന്ത പ്രതികരണ, പൊതുജനാരോഗ്യ ടീമുകളെ സജ്ജമാക്കാനും എം. പി നിർദേശിച്ചു.
ജില്ലാ ഭരണകൂടം വേഗത്തിൽ പ്രവർത്തിച്ച് വെള്ളപ്പൊക്കം ഒഴിവാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |