മാന്നാർ : നഫീസത്തുൽ മിസ്‌രിയ്യ ഇസ്ലാമിക് ആൻഡ് ആർട്സ് കോളജിൽ (സനാഇയ്യ) 2025-26 വർഷത്തെ കുട്ടികളുടെ നവാഗത സംഗമവും പഠനാരംഭവും നടന്നു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അസ്സയ്യിദ് അബ്ദുല്ല അൽഹൈദ്രൂസി തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് എക്സിക്യുട്ടീവ് അംഗവും കോളേജ് ചെയർമാനുമായ മാന്നാർ ഇസ്മായിൽകുഞ്ഞ് അദ്ധ്യക്ഷനായി. സലിം ഫൈസി പതിയങ്കര ആമുഖ പ്രഭാഷണവും സഈദ് ഫൈസി തടിക്കാട് മുഖ്യ പ്രഭാഷണവും നടത്തി. ഹസൈനാർ മദനി, ഉമ്മർ ഫൈസി തച്ചണ്ണ എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ശൗക്കത്ത് ഫൈസി സ്വാഗതവും അദ്ധ്യാപകൻ ഇബ്രാഹിം ഫൈസി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |