ഷൊർണൂർ: പ്രശസ്ത സിനിമാ നടൻ കോഴിക്കോട് ചേമഞ്ചേരിയിൽ പരേതനായ ഭരത് ബാലൻ കെ.നായരുടെ ഭാര്യ വാടാനാംകുറുശ്ശി രാമൻ കണ്ടത്ത് ശാരദ അമ്മ (83) നിര്യാതയായി. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 5.15 ഓടെയാണ് മരണം. സംസ്‌കാരം ഇന്ന് പകൽ 12 ന് വീട്ടുവളപ്പിൽ. മക്കൾ: ആർ.ബി.അനിൽകുമാർ (എസ്.ടി.വി ചാനൽ എം.ഡി), സ്വർണ്ണലത, സുജാത, പരേതരായ ആർ.ബി.മേഘനാഥൻ (സിനിമ, സീരിയൽ നടൻ), ആർ.അജയകുമാർ (ഷൊർണൂർ കളർ ഹട്ട് സ്റ്റുഡിയോ, ജുവൽ ഹട്ട് ഉടമ). മരുമക്കൾ: ആശാറാണി, വിശ്വനാഥൻ, വിജയൻ, സുസ്മിത (മിനി), നിഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |