കൊച്ചി: നടി കാവ്യ മാധവന്റെ പിതാവ് കാസർകോട് നീലേശ്വരം പള്ളിക്കര വീട്ടിൽ പി. മാധവൻ (75) നിര്യാതനായി. രണ്ടു വർഷമായി ചെന്നൈയിലായിരുന്നു താമസം. മൃതദേഹം ഇന്ന് വൈകിട്ട് മൂന്നിന് എറണാകുളം വെണ്ണല സഫയർ കോർട്ടിലെ വീട്ടിൽ കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ 10.30ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: ശ്യാമള. മകൻ: മിഥുൻ (ഫാഷൻ ഡിസൈനർ, ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്. നീലേശ്വരത്ത് സുപ്രിയ ടെക്സ്റ്റൈൽസ് എന്ന സ്ഥാപനം നടത്തിയിരുന്നു. കാവ്യ സിനിമയിൽ സജീവമായതോടെ ബിസിനസ് അവസാനിപ്പിച്ച് എറണാകുളം വെണ്ണലയിലേക്ക് താമസം മാറ്റി. മകൾ മഹാലക്ഷ്‌മിയുടെ പഠനത്തിനായി കാവ്യ ചെന്നൈയിലേക്ക് താമസം മാറ്റിയപ്പോൾ മാധവനും ഒപ്പം പോവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |