കൊല്ലം: ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയിൽ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് വീടുകൾ തകർന്നു. കൊല്ലം,പുനലൂർ എന്നിവിടങ്ങളിൽ രണ്ട് വീടുകൾ പൂർണമായും പത്തനാപുരത്ത് ഒരുവീട് ഭാഗികമായും തകർന്നു. എഴുകോൺ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന തേക്ക് മരം കൊല്ലം- തിരുമംഗലം ദേശീയപാതയിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു. മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ആശ്രാമം, ക്യാമ്പ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകൾക്ക് സമീപവും മുണ്ടയ്ക്കൽ, ഉദയമാർത്താണ്ഡപുരം കെ.പി അപ്പൻ റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടെങ്കിലും നിലവിൽ ക്യാമ്പ് തുറക്കേണ്ട സാഹചര്യമില്ല. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കിഴക്കൻ മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2.23 ലക്ഷത്തിന്റെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്.
ഇന്നലെ ലഭിച്ച മഴ
ആര്യങ്കാവ് -35 മില്ലി മീറ്റർ
കൊല്ലം -21
പാരിപ്പള്ളി - 13
തെന്മല - 9.5
പുനലൂർ - 5.2
വിളിക്കേണ്ട നമ്പർ
വൈദ്യുതി ലൈൻ അപകടം- 1056
കളക്ടറേറ്റ് കൺട്രോൾ റൂം -1077, 0474-2794002, 9447677800
കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |