കൊല്ലം: ജില്ലാതല ഗണേശോത്സവ സ്വാഗതസംഘം രൂപീകരണം കൊട്ടാരക്കരയിൽ യജ്ഞാചാര്യൻ മാത്ര സുന്ദരേശൻ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. പരമേശ്വര പുരാണ പാരായണ പഠന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഗീതാ വിജയ്, ദീപു ശ്രീനിവാസൻ, കെ.ആർ.സുരേഷ്, ബേബി സക്കറിയ, ദീപക് എന്നിവർ സംസാരിച്ചു. ഹിന്ദുസേന ചാരിറ്റബിൾ ട്രസ്‌റ്റ് ചെയർമാൻ സിന്ധൻ കല്ലുംപുറത്ത് സ്വാഗതം പറഞ്ഞു.
എസ്.നാരായണസ്വാമി, പി.കെ.സുകുമാരപിള്ള കുളക്കട (രക്ഷാധികാരി), മാത്ര സുന്ദരേശൻ സനാതനം (ചെയർമാൻ), ജി.വിനോബൻ കൊല്ലം (വൈസ് ചെയർമാൻ), സിന്ധൻ കല്ലുംപുറം, ഗീത വിജയ് തേവലക്കര (കൺവീനർ), അഡ്വ. രശ്‌മി, ഡോ. ദിജു കൃഷ്‌ണ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ആഗസ്‌റ്റ് 23ന് ആര്യങ്കാവ് ധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്ന് മുൻ മധുര എം.എൽ.എ ശരവണൻ ഭദ്രദീപം കൊളുത്തി ഗണേശോത്സവ രഥയാത്ര പ്രയാണം ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി 28ന് വൈകിട്ട് 3ന് തിരുമുല്ലവാരം കടലോരത്ത് ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |