മലയിൻകീഴ്: മലയിൻകീഴ് താലൂക്ക് ആശുപത്രിയും എക്‌സൈസ് വിഭാഗവും സ്കൂൾ പരിസരത്തെ ലഹരിവസ്തുക്കൾ കലർന്ന ഭക്ഷ്യവസ്തുക്കളുടെ പരിശോധന നടത്തി.ഹോട്ടലുകളും ബേക്കറികളും പരിശോധിച്ചു.ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യമുള്ളതും പഴകിയ ഭക്ഷണവും കണ്ടെത്തി നോട്ടീസ് നൽകി.ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജലി,ഹെൽത്ത് ഇൻസ്‌പെക്ടർ സുപ്രരാജൻ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രേംജിത്ത്,ഷിജുതമ്പി,നീതു,കാട്ടാക്കട അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ എൻ.ആർ.രാജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |