ലീഡ്സ് : നാളെ ലീഡ്സിൽ തുടങ്ങുന്ന ഇന്ത്യയ്ക്ക് എതിരായ ആദ്യ ടെസ്റ്റിനുള്ള പ്ളേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ളണ്ട്. ബെൻ സ്റ്റോക്സ് നയിക്കുന്ന ടീമിലേക്ക് ആൾറൗണ്ടർ ക്രിസ് വോക്സ് മടങ്ങിയെത്തി. ഡിസംബറിന് ശേഷം ആദ്യമായാണ് വോക്സ് ഇംഗ്ളണ്ടിനായി ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. വോക്സിന്റെ വരവ് ഇംഗ്ളീഷ് മദ്ധ്യനിര ബാറ്റിംഗിനും പേസ് ബൗളിംഗിനും കരുത്ത് പകരും.
സാക്ക് ക്രാവ്‌ലിയും ബെൻ ഡക്കറ്റുമാണ് ഓപ്പണർമാർ. ഒല്ലീ പോപ്പാണ് ഫസ്റ്റ് ഡൗൺ പൊസിഷനിലിറങ്ങുന്നത്. ജോ റൂട്ട് നാലാമനായിറങ്ങും. ഹാരി ബ്രൂക്ക്, ക്യാപ്ടൻ ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ് എന്നിവർ മദ്ധ്യനിര ബാറ്റിംഗിലും ബൗളിംഗിലും മികവ് കാട്ടാൻ കഴിവുള്ളവരാണ്. ജാമീ സ്മിത്താണ് വിക്കറ്റ് കീപ്പർ. ബ്രണ്ടൻ കാഴ്സ്,ജോഷ് ടംഗ് എന്നിവരാണ് മറ്റ് പേസർമാർ. ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറായി ഷൊയ്ബ് ബഷീറാണുള്ളത്.
ഇംഗ്ളണ്ട് പ്ളേയിംഗ് ഇലവൻ : സാക്ക് ക്രാവ്‌ലി, ബെൻ ഡക്കറ്റ്,ഒല്ലീ പോപ്പ്, ജോ റൂട്ട് ,ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്ടൻ), ക്രിസ് വോക്സ്,ജാമീ സ്മിത്ത്,ബ്രണ്ടൻ കാഴ്സ്,ജോഷ് ടംഗ്, ഷൊയ്ബ് ബഷീർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |