തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടിയിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാം. തന്നെ ചുമതലയേൽപ്പിച്ചവരോട് കടമയുണ്ടെന്ന മുഖവുരയോടെയാണ് സമൂഹമാദ്ധ്യമത്തിലെ അദ്ദേഹത്തിന്റെ കുറിപ്പ്.
പൊതുജീവിതത്തിൽ മൗനം പലപ്പോഴും മാന്യതയായി കണക്കാക്കപ്പെടും. എന്നാൽ, ചിലനിമിഷങ്ങളിൽ നിശബ്ദത കുറ്റം അംഗീകരിക്കലായും സംയമനം കഴിവുകേടായും കരുതിയേക്കും. തന്റെ സ്വത്ത് വിവരം തേടി ഒരാൾ 2015ൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. സർക്കാർ അത് നിരസിച്ചു.
അദ്ദേഹം വിജിലൻസ് കോടതിയെ സമീപിച്ചു. വിജിലൻസ് കോടതിയും തള്ളി. ഹൈക്കോടതിയിൽ പോയി. ഹൈക്കോടതിയിലെ ഏഴ് ജഡ്ജിമാർ നടപടിയെടുക്കുന്നതിൽ നിന്ന് വിട്ടുനിന്നു. പുതിയ ജഡ്ജി 2025 ഏപ്രിൽ 11ന് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണമില്ലാതെയും സ്വാഭാവിക നീതി നിഷേധിച്ചുമുള്ള ഉത്തരവായാണ് ഇതിനെ നിയമവിദഗ്ദ്ധർ കാണുന്നത്. സുപ്രീംകോടതി ഇതിനു സ്‌റ്റേ അനുവദിച്ചെന്നും കുറിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |