രാജ്ഭവൻ (ഗോവ): മിസോറാമിലെയും ഗോവയിലെയും ഗവർണർ എന്ന നിലയിൽ ആറു വർഷത്തെ സേവനത്തിനു ശേഷം പി.എസ്.ശ്രീധരൻ പിള്ള ഗോവ രാജ്ഭവനോട് വിട പറഞ്ഞു. രാജ്ഭവൻ ദർബാർ ഹാളിൽ നടന്ന യാത്രഅയപ്പ് ചടങ്ങിൽ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപദ് നായിക്, ഗോവ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഹരിലാൽ ബി.മേനോൻ എന്നിവർ പങ്കെടുത്തു. കാലമെത്ര കഴിഞ്ഞാലും ഗോവൻ ജനത പി.എസ്.ശ്രീധരൻപിള്ളയെന്ന ഗവർണറെ മറക്കില്ലെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു.
2021 ജൂലായ് 15 നാണ് ഗോവയിൽ ഗവർണറായി എത്തുന്നത്. ജനകീയ ഗവർണർ എന്നാണ് വിളിപ്പേര് . എല്ലാ വർഷവും തന്റെ വിവേചനാധികാര ഫണ്ടിൽ നിന്നുള്ള തുക മുഴുവനും ഗോവയിലെ കാൻസർ, ഡയാലിസിസ് രോഗികൾക്കും അനാഥാലയങ്ങൾക്കും കിടപ്പുരോഗികൾക്കുമായി ചെലവഴിച്ചത് ശ്രദ്ധേയം.
നൂറുപേർക്ക് എല്ലാ ദിവസവും രണ്ടുനേരം ഭക്ഷണം നൽകുന്ന രാജ്ഭവൻ അന്നദാൻ പദ്ധതി നടപ്പിലാക്കുക വഴി സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലേക്ക് എത്തിച്ചേരാൻ ഗവർണർക്ക് കഴിഞ്ഞു. ഗോവയിലെ ഒരു സന്നദ്ധ സംഘടന വഴി നടപ്പിലാക്കിയ ഈ പദ്ധതിയിലേക്ക് തന്റെ പുസ്തക രചനയിൽ നിന്ന് ലഭിച്ച റോയൽറ്റി തുകയും സംഭാവന നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |