പാവറട്ടി: കനത്ത മഴയെ തുടർന്ന് മുല്ലശ്ശേരി പഞ്ചായത്തിലെ മതുക്കര നിവാസികൾ വെള്ളപ്പൊക്ക ഭീഷണിയിൽ. മതുക്കരയിലേക്കുളള റോഡിൽ വെള്ളം ഉയർന്നതിനാൽ പ്രദേശം ഒറ്റപ്പെട്ടു.
കാൽനട യാത്രക്കാർക്ക് പോലും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. നൂറിലധികം കുടുംബങ്ങളുള്ള മതുക്കരയിൽ പകുതിയിലെറെ പേരും കൂലിപ്പണിക്ക് പോയി ഉപജീവനം കഴിയുന്നവരാണ്. മഴ ശക്തമായി തുടരുന്നതിനാൽ പലർക്കും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. മഴ തുടർന്നാൽ എങ്ങനെ ജീവിതം മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |