കൊല്ലം: വാടകയ്ക്ക് പ്രവർത്തിക്കുന്ന അങ്കണവാടി കെട്ടിടത്തിലെ സീലിംഗ് ഫാൻ പൊട്ടിവീണ് മൂന്നുവയസുകാരന് പരിക്കേറ്റു. ഇന്നലെ രാവിലെ 11 ഓടെ തിരുമുല്ലവാരം സർപ്പക്കുഴിയിലായിരുന്നു അപകടം. കാലപ്പഴക്കം ചെന്ന സീലിംഗ് ഫാനിന്റെ ഇരുമ്പ് പൈപ്പ് തുരുമ്പിച്ച് അടർന്ന് കുട്ടികൾക്ക് സമീപത്തേക്ക് വീഴുകയായിരുന്നു. ഫാനിന്റെ ലീഫ് തട്ടി തിരുമുല്ലവാരം സ്വദേശിയായ മൂന്ന് വയസുകാരന്റെ തലയ്ക്ക് ചതവേറ്റു. സംഭവസമയത്ത് ആയയും മൂന്ന് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഉടൻ മാതാപിതാക്കളെ വിവരം അറിയിച്ച് അവരെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് സ്കാനിംഗ് നടത്തി. ചതവ് ഒഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. കെട്ടിടം ശോച്യാവസ്ഥയിലാണെന്ന് ആരോപണമുണ്ടെങ്കിലും ഇത്തവണയും ഫിറ്റ്നസ് ലഭിച്ചിരുന്നു. അപകടത്തെ തുടർന്ന് ഇന്ന് മുതൽ കുട്ടികളെ തോട്ടുമുഖത്ത് കോർപ്പറേഷന്റെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലേക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |