കാഞ്ഞങ്ങാട്:അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളിൽ ഒന്നായ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂൾനാഷണൽ ആയുഷ് മിഷനുമായി ചേർന്ന് ആയിരം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് യോഗ പരിശീലനം നടന്നു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളെയും എൻ സി സി, എസ് പി സി, റെഡ് ക്രോസ്, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ലിറ്റിൽ കൈട്സ് തുടങ്ങിയവയിലെ കുട്ടികളും അദ്ധ്യാപകരും ചേർന്നാണ് പരിശീലനം നടത്തിയത്.പ്രിൻസിപ്പാൾ എൻ.വേണുനാഥൻ, ഹെഡ്മാസ്റ്റർ പി.സുമ, അദ്ധ്യാപകരായ പി.ഗോപീകൃഷ്ണൻ, കെ.വിജയകൃഷ്ണൻ, എം.കെ. റീനകുമാരി, കെ.എം.അനന്തൻ, സി ശ്യാം പ്രസാദ് യോഗ പരിശീലകരായ ലൈനിൽ അശോകൻ, കെ.സുനിത എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |