പാലക്കാട്: വായന ദിനത്തോട് അനുബന്ധിച്ച് പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുസ്തകപരിചയം, സാഹിത്യ സദസ്, പ്രശ്‌നോത്തരി എന്നിവ സംഘടിപ്പിച്ചു. ആന്റണി സിജു ജോർജ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.വി.ജിതേഷ്, ലൈബ്രേറിയൻ ക്ലിന്റോ ദേവസി, വല്ലങ്ങി ബാബു, ഗൗതം കൃഷ്ണ, ബി.ബബിൻ, മെബിൻ ബേബി, ജി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. വായനദിന ക്വിസ് മത്സരത്തിൽ ജെ.മണികണ്ഠൻ, വി.അശ്വിൻ എന്നിവർ ജേതാക്കളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |