പി.ജി പ്രവേശനം
ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ അപേക്ഷിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി. പുതുക്കിയ ഷെഡ്യൂൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്:https://admissions.keralauniversity.ac.in,8281883052
വിദൂര വിദ്യാഭ്യാസ വിഭാഗം 2024 ഡിസംബർ,2025 ജനുവരി മാസങ്ങളിൽ നടത്തിയ ഒന്ന്,രണ്ട് സെമസ്റ്റർ ബാച്ചിലർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2024 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ്,എം.എസ്.ഡബ്ല്യൂ (സോഷ്യൽ വർക്ക്) മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജർമ്മൻ പരീക്ഷാഫലം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ രണ്ടാം സെമസ്റ്റർ ബിടെക് (2020 സ്‌കീം-റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിൽ,മേയ് മാസങ്ങളിൽ നടത്തിയ അഞ്ച്,ആറ് സെമസ്റ്റർ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്സ് (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലായ് 8 മുതൽ നടക്കും.
നാലാം സെമസ്റ്റർ (സി.ബി.സി.എസ് 2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) ബി.എ മ്യൂസിക് വോക്കൽ,വീണ,മൃദംഗം പ്രാക്ടിക്കൽ,പ്രോജക്ട്,കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷകൾ ജൂലായ് 2 മുതൽ 15 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
പ്രോജക്ട്
ഇവാലുവേഷൻ
നാലാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രോജക്ട് ആൻഡ് കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷകൾ ജൂലായ് 10,11 തീയതികളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |