തിരുവനന്തപുരം: ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജിൽ ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്,വാച്ച്മാൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലും സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിലും നിയമനം നടത്തും. സ്വീപർ കം സാനിറ്ററി വർക്കർ തസ്തികയിൽ 23 നും വാച്ച്മാൻ തസ്തികയിൽ 24 നും ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജൂലായ് 2 നും ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ജൂലായ് 3 നും അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ പേര്, മേൽവിലാസം,യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി രാവിലെ 10ന് കോളേജിൽ നേരിട്ട് ഹാജരാകണം.വിവരങ്ങൾക്ക്: http://www.gecbh.ac.in, 0471 2300484.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |