കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സാരഥ്യത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ നാളെ എറണാകുളത്ത് കണയന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാസംഗമം നടത്തും.
രാവിലെ 10ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന പരിപാടി മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. യോഗം നേതാക്കളും പൗരപ്രമുഖരും പങ്കെടുക്കുമെന്ന് കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, കൺവീനർ എം.ഡി. അഭിലാഷ്, വൈസ് ചെയർമാൻ സി.വി. വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രീതി നടേശൻ ദീപം പ്രകാശിപ്പിക്കും. മഹാരാജ
ശിവാനന്ദൻ വെള്ളാപ്പള്ളി നടേശനെ ആദരിക്കും. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ് , കെ. ബാബു, മേയർ അഡ്വ.എം. അനിൽകുമാർ
എന്നിവർ പ്രസംഗിക്കും. വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തും.
യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.പി. ശിവദാസ്, കെ.കെ. മാധവൻ, ടി. എം. വിജയകുമാർ, എൽ. സന്തോഷ്, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ, വനിതാസംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ, സൈബർ സേന ചെയർമാൻ റെജി വേണുഗോപാൽ, എംപ്ളോയീസ് ഫോറം പ്രസിഡന്റ് സുരേഷ്, പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് രാജൻ ബാനർജി, വൈദികയോഗം സെക്രട്ടറി സനോജ് ശാന്തി, കുമാരിസംഘം സെക്രട്ടറി പ്രാർത്ഥന പ്രശാന്ത് എന്നിവർ സംസാരിക്കും.യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് സ്വാഗതവും വൈസ് ചെയർമാൻ സി.വി. വിജയൻ നന്ദിയും പറയും.
വാർത്താസമ്മേളനത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗങ്ങളായ എൽ. സന്തോഷ്, കെ.കെ. മാധവൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |