സീതത്തോട് : വായനദിനത്തോടനുബന്ധിച്ച് സീതത്തോട് കെ.ആർ.പി.എം.എച്ച്.എസ്.എസ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ദി മിറർ മാസിക പ്രസിദ്ധീകരിച്ചു. ചിറ്റാർ പൊലീസ് ഇൻസ്‌പെക്ടർ ബി.രാജഗോപാൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.എസ്.ഉമയ്ക്ക് നൽകി പ്രകാശനം ചെയ്തു. സി.പി.ഒ മനോജ് ബി നായർ, എ.സി.പി.ഒ ശാന്തി പി.ടി, ഡ്രിൽ ഇൻസ്ട്രക്ടർ പ്രണവ്.ജെ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ, ചിത്രങ്ങൾ, കാർട്ടൂൺ, എന്നിവ മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |