കൊല്ലം: മഴവെള്ളം ഒഴുക്കി വിട്ടതിന്റെ വൈരാഗ്യത്തിൽ അയൽവാസിയെ മൺവെട്ടി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചയാൾ കുണ്ടറ പൊലീസിന്റെ പിടിയിലായി. അമ്പിപ്പൊയ്ക മേലേക്കുന്നത് ശരത്ത് ഭവനം വീട്ടിൽ സതീശനെ വെട്ടിപ്പരിൽപ്പിച്ച തോട്ടത്തിൽ വീട്ടിൽ സുകുവാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ പെയ്ത മഴയിൽ വീട്ടുപറമ്പിൽ കെട്ടിനിന്ന വെള്ളം സതീശൻ ചാല് വെട്ടി സുകുവിന്റെ പറമ്പിലേക്ക് ഒഴുക്കി. ഇത് ചോദ്യംചെയ്തെത്തിയ സുകുവും സതീശനും വാക്ക് തർക്കം ഉണ്ടാവുകയും സുകു മൺവെട്ടി പിടിച്ചു വാങ്ങി സതീശന്റെ തലയിൽ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സതീശനെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സതീശനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |