ചെറുവത്തൂർ: ചെറുവത്തൂർ ഐ.ടി.ഐയിൽ കൂടുതൽ ട്രേഡുകൾ ആരംഭിക്കുമെന്ന് മന്ത്രി ഒ.ആർ കേളു പറഞ്ഞു. ചെറുവത്തൂർ ഐ.ടി.ഐ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കെട്ടിടം നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം. ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.കെ ഷാജു സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസർ ഇൻ ചാർജ് പി. മിനി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |