കോഴിക്കോട്: അടിയന്തരാവസ്ഥയുടെ സത്യാവസ്ഥകൾ പലതും താൻ എഴുതിയ പുസ്തകങ്ങളിൽ വിവരിക്കുന്നുണ്ടന്ന് ഗോവാ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് 50 വർഷം തികയുന്നതോടനുബന്ധിച്ച് വിജിൽ ഹ്യൂമൻസ് റൈറ്റ്സ് കോഴിക്കോടിൻറ നേതൃത്വത്തിൽ 'അടിയന്തരാവസ്ഥ പാഠവും പഠനവും' ചർച്ചാ സമ്മേളനം ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്നുണ്ടായ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം ചർച്ചയിൽ പങ്കുവെച്ചു. വിജിൽ പ്രസിഡന്റ് ജോ സഫ് തോമസ് അദ്ധ്യക്ഷനായി. അടിയന്തരാവസ്ഥയെക്കുറിച്ച് പി.എസ്. ശ്രീധരൻപിള്ള രചിച്ച 'അടിയന്തരാവസ്ഥ: ഇരുട്ടിൻ്റെ നിലവിളികൾ', 'ഡെമോക്രസി എൻചെയ്ൻഡ് നാഷൻ ഡിസ്ഗ്രെയ്‌സ്‌ഡ്', 'ഷാ കമ്മിഷൻ: എക്കോസ് ഫ്രം എ ബറീഡ് റിപ്പോർട്ട്' എന്നീ പുസ്തകങ്ങളെക്കുറിച്ച് ഗുരുവായൂരപ്പൻ കോളേജ് മലയാളം വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ വിലയിരുത്തി. എഴുത്തുകാരൻ ഹമീദ് ചേന്ദമംഗലൂർ, ബി.എം.എസ് മുൻ അഖിലേന്ത്യാ അദ്ധ്യക്ഷൻ സജി നാരായണൻ, ജെ.എച്ച്. വത്സരാജ്, കെ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |