കൊച്ചി: നിലമ്പൂരിൽ ശക്തമായ ഹിന്ദു, മുസ്ളീം ധ്രുവീകരണം സംഭവിച്ചിട്ടുണ്ടെന്നും പി.വി. അൻവർ പിടിക്കുന്ന വോട്ടുകൾ ജയപരാജയം നിർണയിക്കുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.
മുസ്ലിങ്ങളുടെ ചില പ്രവൃത്തികൾ ഹൈന്ദവ വികാരം ഉണർത്തിയിട്ടുണ്ട്. അതുകൊണ്ട്
ബി.ജെ.പിക്കാരുടെ ഉൾപ്പെടെ വോട്ടുകൾ ഹിന്ദുവായ ഇടതു സ്ഥാനാർത്ഥി എം.സ്വരാജിന്
കിട്ടും. കൂടുതൽ മുസ്ലിം വോട്ടുകൾ അൻവറിനും ലഭിക്കാം. അൻവർ 25000 വോട്ടു പിടിച്ചാൽ യു.ഡി.എഫിന്റെ സാദ്ധ്യത മങ്ങും. അത് സംഭവിച്ചില്ലെങ്കിൽ വലിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് വിജയം പ്രതീക്ഷിക്കാം. ബി.ജെ.പിക്ക് പ്രതീക്ഷിക്കുന്ന വോട്ട് കിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗത്തെ തകർക്കാൻ
സ്ഥാനമോഹികൾ
സ്ഥാനമോഹികളായ ചില സമ്പന്നരുടെ ബലത്തിലാണ് എസ്.എൻ.ഡി.പി യോഗത്തിലെ വിമത ശക്തികളുടെ പ്രവർത്തനങ്ങളെന്നും, പ്രൊഫ.എം.കെ. സാനുവിനെപ്പോലുളള ചില
നിഷ്കളങ്കരായ സാഹിത്യകാരന്മാരെ മുൻനിറുത്തി യോഗത്തെ റിസീവർ ഭരണത്തിലാക്കി തളർത്താനും തകർക്കാനുമാണ് ശ്രമങ്ങളെന്നും വെള്ളാപ്പളളി പറഞ്ഞു. പ്രതിസന്ധികൾ
നിരവധിയുണ്ടെങ്കിലും യോഗത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒരു തടസവുമുണ്ടായിട്ടില്ല. കാലാകാലങ്ങളായി നടക്കേണ്ട തിരഞ്ഞെടുപ്പുകൾ മുടങ്ങുന്നതിനാൽ ചിട്ടയായ ഭരണം
ഈ ദുഷ്ട ശക്തികൾ മുടക്കുകയാണ്. ഇവരുടെ തന്ത്രങ്ങളൊന്നും ഫലിക്കാൻ
പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |