തിരുവനന്തപുരം: അഴിമതി കുടുംബാവകാശമാക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു.
ഭരണഘടനയ്ക്ക് വിരുദ്ധമായി ഗവർണർ പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. ആർ.എസ്.എസ് മുതൽ പി.ഡി.പി വരെയുള്ള വർഗീയ പാർട്ടികളുമായി കൂട്ടുകൂടിയ പാർട്ടിയാണ് സി.പി.എം. വിദ്യാർത്ഥികളുടെ കൂട്ടപ്പലായനമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരേ തെരുവിലിറങ്ങാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു.ആർ.വൈ.എഫ് സംസ്ഥാന കൺവെൻഷനും സമര പ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷിബു.
ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് കോരാണി ഷിബു മുഖ്യപ്രഭാഷണം നടത്തി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണു മോഹൻ, അഡ്വ.കിരൺ.ജെ.നാരായണൻ, കളക്കട പ്രസന്നൻ, എം.എൽ.അനൂപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |