മാവേലിക്കര : അടിയന്തരാവസ്ഥയുടെ അമ്പതാം വർഷകത്തിന്റെ ഭാഗമായി ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനാധിപത്യ സംരക്ഷണ സദസ് ഇന്ന് വൈകിട്ട് 3. 30ന് മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭാ ഓഡിറ്റോറിയത്തിൽ നടക്കും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശ് ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അടിയന്തരാവസ്ഥ വിരുദ്ധ പോരാളി ഇ.എൻ.നന്ദകുമാർ രചിച്ച 'അടിയന്തരാവസ്ഥ രണ്ടാം സ്വാതന്ത്ര്യസമരം' എന്ന ഗ്രന്ഥ പരിചയവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |