അരുവാപ്പുലം : കല്ലേലി ജോർജ് ജോസഫ് മെമ്മോറിയൽ യു.പി സ്‌കൂൾ പരിസരത്ത് ആന ഇറങ്ങിയ സ്ഥലം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണമൊരുക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി സജി കൊട്ടയ്ക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ. ദേവകുമാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.എസ്.സന്തോഷ് കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റ്റി.ജി.നിഥിൻ, ഷിജു അറപ്പുരയിൽ, ഗ്രാമപഞ്ചായത്ത് അംഗം മിനി ഇടിക്കുള എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |