ആര്യനാട്: കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിൽ വന്ന പ്രതിയെ ആര്യനാട് പൊലീസ് പിടികൂടി.കാപ്പ പ്രകാരം നാടുകടത്തിയ വെള്ളനാട് ചാങ്ങ കടുവക്കുഴി കവിയാക്കോട് അനു ഭവനിൽ മനുവിനെയാണ് (26) അറസ്റ്റ് ചെയ്തത്.ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി,അക്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതി,വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് റെയ്ഞ്ച് ഡി.ഐ.ജിയാണ് ഇക്കഴിഞ്ഞ മേയ് 29 മുതൽ വിലക്ക് ഏർപ്പെടുത്തിയത്.എന്നാൽ പ്രതി ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സുരേഷ് കുമാർ,സി.പി.ഒമാരായ രഞ്ജിത്ത് ശരത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.നെടുമങ്ങാട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |