ഡിവിഷന്റെ വിവിധ സ്ഥലങ്ങളിലായി 100 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു.
അവണൂർ റോഡ്, പെരിങ്ങാവ് ക്ഷേത്രം റോഡ് ഉൾപ്പെടെ 8 റോഡുകൾ ഇന്റർലോക്ക് ടൈൽ വിരിച്ച് വെള്ളക്കെട്ട് ഒഴിവാക്കി
അഞ്ച് അങ്കണവാടി നവീകരിച്ചു.
രാമവർമ്മപുരം ഗവ. ഡിസ്‌പെൻസറി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി അനുബന്ധ സൗകര്യങ്ങളൊരുക്കി.
ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ കാനകൾ നിർമ്മിച്ചു.
അവണൂർ റോഡിലും പെരിങ്ങാവിലും രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
-എൻ.എ.അനിൽ കുമാർ,
പെരിങ്ങാവ് ഡിവിഷൻ
ദിവാൻജിമൂല - പൂത്തോൾ റോഡ് നവീകരണം, ജയലക്ഷ്മി പാറയിൽ റോഡ് നിർമ്മാണം.
വഞ്ചികുളം വികസനം.
അമ്മൻ കോവിൽ പാർക്ക് നവീകരണം.
ഗുഡ് ഷെഡ് റോഡ് ടൈൽ വിരിച്ച് വെള്ളക്കെട്ട് ഒഴിവാക്കി.
കുറുവത്ത് ലൈനിൽ 35 ലക്ഷം രൂപയുടെ കാനകൾ ഉൾപ്പടെയുള്ള പ്രവർത്തനം.
ഡിവിഷനിൽ വിവിധ കേന്ദ്രങ്ങളിൽ നാല് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
ജിമ്മി ക്വാർട്ടേഴ്‌സ് ലൈനിൽ 25 ലക്ഷം രൂപയുടെ എസ്.സി ഫണ്ട് ഉയോഗിച്ച് പ്രവർത്തനം.
-സാറാമ്മ റോബ്‌സൺ,
പൂത്തോൾ ഡിവിഷൻ
ഷീബ ബാബു, നടത്തറ ഡിവിഷൻ
നാല് കുളങ്ങളുടെയും നവീകരണം പൂർത്തിയാക്കി. മുഴുവൻ പ്രദേശത്തും ശുദ്ധജല പൈപ്പ്ലൈൻ എത്തിച്ച് സമ്പൂർണ കുടിവെള്ളമെത്തിച്ചു.
പുതിയ പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു.
മുഴുവൻ അങ്കണവാടികൾക്കും സ്വന്തം സ്ഥലവും കെട്ടിടവും ലഭ്യമാക്കി.
റോഡിന്റെ സൈഡ് കോൺക്രീറ്റ് ചെയ്ത് വെള്ളക്കെട്ട് പരിഹരിക്കാനും അതോടൊപ്പം റോഡിന്റെ വീതി കൂട്ടാനും സാധിച്ചു.
വെള്ളക്കെട്ടുള്ള ഏഴു വഴികളിൽ കോൺക്രീറ്റ് കട്ട പാകി. മുഴുവൻ റോഡുകളുടെയും ടാറിംഗ് പൂർത്തീകരിച്ചു.
മുഴുവൻ സ്ട്രീറ്റ്ലെെറ്റുകളും എൽ.ഇ.ഡി ആക്കാനുള്ള നടപടി പൂർത്തിയായി.
അർഹതയുള്ളവർക്ക് പെൻഷനും, അതിദരിദ്ര കുടുംബങ്ങൾക്ക് മരുന്നും ഭക്ഷണവും ലഭ്യമാക്കി.
- ഷീബ ബാബു,
നടത്തറ ഡിവിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |