തൃശൂർ: ലോക മഹായുദ്ധത്തിലേക്ക് നയിക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ യുദ്ധം ഒഴിവാക്കാനും സർവനാശം തടയാനും ഇന്ത്യ മുഴുവൻ കഴിവുകളും ഉപയോഗപ്പെടുത്തണമെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ. തൃശൂർ ജവഹർ ബാലഭവനിൽ സി.എം.പി പ്രവർത്തകരുടെ 'ശില്പശാല' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക, ഇറാന് നേരെ നടത്തിയ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത അക്രമണത്തെ അപലപിക്കാൻ ഇന്ത്യ മടിച്ചു നിൽക്കുകയാണെന്നും സി.പി.ജോൺ കുറ്റപ്പെടുത്തി. സി.എം.പി പാലക്കാട് ജില്ലാ സെക്രട്ടറി കലാധരൻ അദ്ധ്യക്ഷനായി. സംസ്ഥാന നേതാക്കളായ പി.ആർ.എൻ.നമ്പീശൻ, വികാസ് ചക്രപാണി, അഡ്വ. സ്വാതികുമാർ, കെ.കെ.ചന്ദ്രൻ, ജില്ലാ സെക്രട്ടറി ജെയ്‌സിംഗ് കൃഷ്ണൻ, മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് മിനി രമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |