കോട്ടയം: നിലമ്പൂർ തിരഞ്ഞെടുപ്പിന്റെ ഫലം കൊണ്ട് ഉണ്ടായിട്ടുള്ളത് ഒരു നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് വിജയം നേടിയെന്ന് മാത്രമല്ല, കേരളത്തിലെമ്പാടും ബാധിക്കത്തക്ക വിധം സി.പി.എം എന്ന പാർട്ടി തന്നെ ഇല്ലാതാകുന്ന രീതിയിലുള്ളതാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് പറഞ്ഞു.
പിണറായി വിജയൻ നയിക്കുന്ന ഗവൺമെന്റിന് എതിരായി ഒരു വോട്ട് എന്ന രീതിയിലാണ് യു.ഡി.എഫ് വോട്ടു ചോദിച്ചത്. നിലവിലെ ഗവൺമെന്റിന്റെ ചെയ്തികൾക്കെതിരെയുള്ള വോട്ടാണ്. അതിനു അംഗീകാരമാണ് വിജയം.ആര്യാടൻ ഷൗക്കത്തിനേയും വേണ്ടി യു.ഡി.എഫ് നേതാക്കന്മാരെയും പ്രവർത്തകരെയും അഭിനന്ദിയ്ക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |