തിരുവനന്തപുരം: നേമം വിക്ടറി സ്കൂളുകളുടെ വാർഷികാഘോഷമായ വാക- 2025 നോടനുബന്ധിച്ച് 1989 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവവിദ്യാർത്ഥിസംഗമം ബാക്ക് ടു വിക്ടറി നടത്തി. പൂർവ വിദ്യാർത്ഥികൾ അദ്ധ്യാപകരെ ആദരിച്ചു. സ്കൂൾ മാനേജർ കെ.വി. ശ്രീകല, വാക ജനറൽ കൺവീനർ ഷീബ.എസ്, പള്ളിച്ചൽ സതീഷ് എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഹ്യുണ്ടായ് കാരയ്ക്കമണ്ഡപം സ്പോൺസർ ചെയ്ത നേത്രപരിശോധന ക്യാമ്പ് നടത്തി. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |