കൊച്ചി: മുനമ്പം ജുഡിഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. സിംഗിൾബെഞ്ചിനെ സമീപിച്ച കേരള വഖഫ് സംരക്ഷണ വേദി ഉൾപ്പെടെയുള്ള കക്ഷികൾക്ക് ഹർജി നൽകാൻ അവകാശമില്ലെന്ന സർക്കാർ നിലപാട് സംബന്ധിച്ചാവും വിധി പുറപ്പെടുവിക്കുക. ഹർജിക്കാർ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളോ കേസുമായി ബന്ധപ്പെട്ട് ആനുകൂല്യത്തിന് അർഹരായവരോ അല്ലെന്നാണ് സർക്കാർ വാദം. ഈ വാദം അംഗീകരിച്ചാൽ സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കി അപ്പീൽ ഹർജി തീർപ്പാക്കും. അല്ലാത്തപക്ഷം സർക്കാരിന്റെ അപ്പീലിൽ
വിശദമായ വാദം തുടരും. ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |